ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് കെ.​എം.​സി.​സി വ​നി​ത വി​ങ്​ സ​ഹാ​യം കൈ​മാ​റി

google news
2121705-vanitha

chungath new advt

റി​യാ​ദ്: താ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നി​ർ​ധ​ന​നാ​യ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​​​ന്റെ കു​ടും​ബ​ത്തി​​​ന്റെ വീ​ട് നി​ർ​മാ​ണ​ത്തി​ന് റി​യാ​ദ് വ​നി​ത വി​ങ്​ കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം പ്ര​സി​ഡ​ൻ​റ്​ റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബാ​വ താ​നൂ​രി​ന് കൈ​മാ​റി. ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ച​പ്പോ​ൾ നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തി​ന് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണം ന​ടത്തു​ന്ന​ത്.

സ​ഹാ​യ​വി​ത​ര​ണ ച​ട​ങ്ങി​ൽ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മു​ജീ​ബ് ഉ​പ്പ​ട, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മാ​മു​ക്കോ​യ ത​റ​മ്മ​ൽ, വ​നി​ത വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ, ട്ര​ഷ​റ​ർ ഹ​സ്ബി​ന നാ​സ​ർ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ന​ജ്മ ഹാ​ഷിം, സാ​റ നി​സാ​ർ, സ​ബി​ത മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags