നവയുഗം കേന്ദ്രകമ്മിറ്റി നേതാവും ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടന്റെ മാതാവ് അന്തരിച്ചു..

google news
നവയുഗം കേന്ദ്രകമ്മിറ്റി നേതാവും ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടന്റെ മാതാവ് അന്തരിച്ചു..

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, കുടുംബവേദി പ്രസിഡന്റും, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ  അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടന്റെ മാതാവ് അമ്മിണി പദ്മനാഭൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 73 വയസ്സായിരുന്നു.

മേതല കോട്ടക്കൽ പുത്തൻപുര വീട്ടിലെ പരേതനായ പദ്മനാഭന്റെ ഭാര്യയായ ശ്രീമതി അമ്മിണി, സൗദിയിൽ സന്ദർശക വിസയിൽ ഒരു മാസം മുൻപ് വന്ന് മണിക്കുട്ടന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞതിനു ശേഷം മടങ്ങിപ്പോയി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. വീട്ടിൽ തല കറങ്ങി വീണപ്പോൾ ബന്ധുക്കൾ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.

മണിക്കുട്ടൻ, ബിനോയ് എന്നിവരാണ് മക്കൾ. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ, ശ്രീജ ബിനോയ് എന്നിവരാണ് മരുമക്കൾ.

അമ്മിണി പദ്മനാഭന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

Tags