ന​വോ​ദ​യ വി​ന്റ​ർ ഇ​ന്ത്യ ഫെ​സ്​​റ്റി​ലെ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

google news
2120278-navodaya

chungath new advt

ദ​മ്മാം: ന​വോ​ദ​യ വി​ന്റ​ർ ഇ​ന്ത്യ ഫെ​സ്​​റ്റി​ലെ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ഗ്രാം ​സ്വ​ർ​ണം നേ​ടി​യ വി​പി​ന് മ​ല​ബാ​ർ ഗോ​ൾ​ഡ് പ്ര​തി​നി​ധി സി​യാ​ദ് സ​മ്മാ​നം ന​ൽ​കി.

തു​ട​ർ​ന്ന് ര​ണ്ടാം സ​മ്മാ​ന​മാ​യ 40 ഗ്രാം ​സ്വ​ർ​ണം നേ​ടി​യ ഷ​ക്കീ​ർ, മൂ​ന്നാം സ​മ്മാ​ന​മാ​യ 24 ഗ്രാം ​സ്വ​ർ​ണം നേ​ടി​യ സ​കീ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മേ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യ എ​ട്ട്​ ഗ്രാം ​സ്വ​ർ​ണം നേ​ടി​യ 10 പേ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം മ​ട​ത്ത​റ, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം ജ​യ​ൻ മെ​ഴു​വേ​ലി, ഇ.​ആ​ർ ഇ​വ​ൻ​റ്​​ പ്ര​തി​നി​ധി താ​ജു അ​യ്യാ​രി​ൽ, സു​നി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags