ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

google news
ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദ്: ജിഎംഎഫ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ 2023/24 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക്  ബത്തഹാ ലുഹാ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷന്‍ വഹിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍

പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഷാജി മഠത്തില്‍ പ്രസിഡണ്ടായി. അഷ്‌റഫ് ചേരാമ്പ്ര, ഡാനി ഞാറക്കല്‍ വൈസ് പ്രസിഡണ്ടായി. സംഘടനയുടെ കോഡിനേറ്റര്‍ ആയ. പിഎസ് കോയ, ജനറല്‍ സെക്രട്ടറി ഷെഫീന, ജോയിന്‍ സെക്രട്ടറി ഷാഹിദ ഷാനവാസ്, സുബൈര്‍ കുമ്മിള്‍, ട്രഷററായി ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, ടോം ചാമക്കാല, ഇവന്റ് കോഡിനേറ്റര്‍ ആയി കുഞ്ഞുമുഹമ്മദ്, സുധീര്‍ പാലക്കാട്, റഷീദ് മൂവാറ്റുപുഴ തുടങ്ങിയവരെ തിരഞ്ഞെടുത്തു. 

ജീവകാരുണ്യ കണ്‍വീനര്‍മാരായി മാത്യു സുമേസീ, ഉസൈന്‍ വട്ടിയൂര്‍ക്കാവ്, എന്‍ജിനീയര്‍ നൂറുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, നസീര്‍ ഖാന്‍, ചെയര്‍മാന്‍ റാഫി പാങ്ങോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തും. എമര്‍ജന്‍സി ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി മെഡിക്കല്‍ സഹായം എത്തിക്കുന്നതിനും ഹോസ്പിറ്റലുകളില്‍ എത്തിക്കുന്നതിനും 10 ടീം അംഗങ്ങളെ തെരഞ്ഞെടുത്തു. 

വളണ്ടിയേഴ്‌സ് ടീം അംഗങ്ങളായി സജീര്‍ പൂവാര്‍, മെട്രോ നൗഷാദ്, സജീര്‍ഖാന്‍, ഷാനവാസ് വെമ്പിളി, നിഷാദ് ഈസ തുടങ്ങിയവര്‍ നേതൃത്വം വഹിക്കുന്നു. നാട്ടിലും ഇവിടെയും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് സെന്റര്‍ കമ്മിറ്റിയുടെ എല്ലാവിധ സപ്പോര്‍ട്ടും കമ്മറ്റി പ്രഖ്യാപിച്ചു. 

പുതിയതായി തെരഞ്ഞെടുത്ത റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ക്ക് നാഷണല്‍ കമ്മറ്റി ട്രഷറര്‍ ഹരികൃഷ്ണന്‍ സംഘടനയുടെ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സുബൈര്‍ കുമ്മല്‍ നന്ദി പറഞ്ഞു.

 

ബഷീര്‍ അമ്പലായി

Tags