സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും

k
 

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴയും കാറ്റും മിന്നലും പ്രകടമായതായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ത്വാഇഫ് നഗരത്തിലെ മരുഭൂമിയിൽ ശക്തമായ ചുഴലിക്കാറ്റിൽ അപൂർവ പ്രതിഭാസത്തിനാണ് സാക്ഷ്യം വഹിച്ചത്. നഗരത്തിന്‍റെ വടക്കുള്ള ഹിജ്ൻ പാലത്തിന് കിഴക്ക് അൽ അസ്ബ് എന്നറിയപ്പെടുന്ന പ്രദേശത്തെ മരുഭൂമിയിലാണ് പ്രദേശവാസികളെ ഭീതിയിൽ അകപ്പെടുത്തിയ ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

ചുഴലിക്കാറ്റ് വരുത്തിയ പ്രകൃതി ദൃശ്യങ്ങളുടെ വിഡിയോകൾ ട്വിറ്റർ വഴിയും മറ്റു സമൂഹമാധ്യമങ്ങൾ വഴിയും പ്രദേശവാസികൾ പങ്കിടുകയുണ്ടായി. റിയാദ് മേഖലയിലെ അഫ് ലാജിൽ തിങ്കാളാഴ്ച പകൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.