15ാമ​ത്​ എ​ഡി​ഷ​ൻ ബു​ക്‌​ടെ​സ്റ്റ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

google news
710vbuyXjvL

chungath new advt

ദ​മ്മാം: രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 15ാമ​ത്​ എ​ഡി​ഷ​ൻ ബു​ക്‌​ടെ​സ്റ്റ് വി​ജ​യി​ക​ളെ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീം ഖ​ലീ​ൽ ബു​ഖാ​രി​ പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ശ​മീ​ല ബ​ക്ക​ർ സി​ദ്ദീ​ഖ് ഒ​ന്നും അ​ബ്​​ദു​ൽ സ​ത്താ​ർ ര​ണ്ടും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ ബു​ക്‌ ടെ​സ്​​റ്റി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ഫീ​സ ദി​ന ഒ​ന്നാം സ്ഥാ​ന​വും റാ​ഷി​ദ് അ​ബ്​​ദു​ൽ സ​ത്താ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​യി​ഷ മ​ൻ​സൂ​ർ ഒ​ന്നും നൂ​റു​ൽ ഹു​ദാ സ​ലീം ര​ണ്ടും സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 50,000, 25,000 രൂ​പ വീ​ത​വും സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 10,000, 5,000 രൂ​പ വീ​തം സ​മ്മാ​ന​മാ​യി ന​ൽ​കും. അ​വാ​ർ​ഡ് തു​ക​യും അം​ഗീ​കാ​ര പ​ത്ര​വും മ​ദീ​ന​യി​ൽ ന​ട​ക്കു​ന്ന സൗ​ദി വെ​സ്​​റ്റ്​ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് വേ​ദി​യി​ൽ സ​മ്മാ​നി​ക്കും.

ഐ.​പി.​ബി പ്ര​സി​ദ്ധീ​ക​രി​ച്ച ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി​യു​ടെ ‘മു​ഹ​മ്മ​ദ് ന​ബി’ പു​സ്ത​കം അ​ടി​സ്ഥാ​ന​മാ​ക്കി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നും ‘ദി ​ഗൈ​ഡ് ഈ​സ് ബോ​ൺ’ ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​നു​മാ​ണ് ബു​ക്‌​ടെ​സ്​​റ്റ്​ ന​ട​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, ലാ​റ്റി​ൻ അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, യൂ​റോ​പ്, ഇ​ന്ത്യ​യി​ത​ര ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 10,282 പേ​ർ ബു​ക് ടെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷ ഫ​ലം http://www.booktest.rsconline.org/ സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു