അ​ന​ധി​കൃ​ത​മാ​യി വി​റ​കും ക​രി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തി​യ ഏ​ഴ് വി​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി

google news
1600x960_1398006-2597671-1227435784

chungath new advt

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​റ​കും ക​രി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തി​യ ഏ​ഴ് വി​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി. രാ​ജ്യം ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ പ​രി​സ്ഥി​തി ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി​യി​ല്ലാ​തെ മ​രം മു​റി​ക്കു​ന്ന​തും വി​റ​ക് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തും വി​പ​ണ​നം ചെ​യ്യു​ന്ന​തും സൗ​ദി​യി​ല്‍ ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സൗ​ദി പ​രി​സ്ഥി​തി ജ​ല കൃ​ഷി മ​ന്ത്രാ​ല​യം.

രാ​ജ്യം ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ക്കു​ന്ന​തും വി​റ​ക് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തും വി​പ​ണ​നം ന​ട​ത്തു​ന്ന​തും ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്. മ​ക്ക പ്ര​വി​ശ്യ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യ​താ​യി മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നാ​ല് സു​ഡാ​ന്‍ പൗ​ര​ന്മാ​രും മൂ​ന്ന് ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി​ക​ളു​മാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്നും 115 ക്യു​ബി​ക് മീ​റ്റ​റി​ല​ധി​കം പ്രാ​ദേ​ശി​ക വി​റ​കും ക​രി​യും പി​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി ഇ​വ​രെ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക്​ സൗ​ദി​യി​ല്‍ ക​ടു​ത്ത ശി​ക്ഷ​യും പി​ഴ​യു​മാ​ണ് ല​ഭി​ക്കു​ക. വി​റ​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ക്യു​ബി​ക് മീ​റ്റ​റി​ന് 16,000 റി​യാ​ല്‍ വീ​തം പി​ഴ ചു​മ​ത്തും. ഒ​പ്പം ജ​യി​ല്‍ ശി​ക്ഷ​യും. വി​ദേ​ശി​യാ​ണെ​ങ്കി​ല്‍ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags