നവയുഗം ഓണാഘോഷപരിപാടിയായ "ശ്രാവണസന്ധ്യ-2023" വെള്ളിയാഴ്ച കോബാറിൽ അരങ്ങേറും.

google news
നവയുഗം ഓണാഘോഷപരിപാടിയായ "ശ്രാവണസന്ധ്യ-2023" വെള്ളിയാഴ്ച കോബാറിൽ അരങ്ങേറും.

അൽകോബാർ: നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി സംഘടിപ്പിയ്ക്കുന്ന ഓണാഘോഷപരിപാടിയായ   "ശ്രാവണസന്ധ്യ-2023" സെപ്റ്റംബർ 15 വെള്ളിയാഴ്ച അരങ്ങേറും.
അൽകോബാർ നെസ്റ്റോ ഹാളിൽ വൈകുന്നേരം 4.00 മണി മുതലാണ് പരിപാടികൾ ആരംഭിയ്ക്കുക.

കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യ, വിവിധ ഓണാഘോഷ പരിപാടികൾ, കുടുംബസംഗമം, എസ് എസ് എൽ സി. പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുരസ്‌ക്കാരദാനം എന്നിവയാണ്  ശ്രാവണസന്ധ്യ-2023 ൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. പ്രവേശനം സൗജന്യമാണ്.

 മികച്ച കലാകാരന്മാർ അവതരിപ്പിയ്ക്കുന്ന ഗാനമേള, ക്‌ളാസ്സിക്കലും അല്ലാത്തതുമായ വിവിധതരം നൃത്തങ്ങൾ, വാദ്യോപകരണ പ്രകടനങ്ങൾ, ഹാസ്യഅഭിനയപരിപാടികൾ എന്നിവയെല്ലാം ഉൾപ്പെട്ട 'ശ്രാവണസന്ധ്യ-2023' കിഴക്കൻ  പ്രവിശ്യയിലെ പ്രവാസികൾക്ക് മികച്ച അനുഭവം ആകുമെന്നും, എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും നവയുഗം കോബാർ മേഖല ഭാരവാഹികളായ ബിജു വർക്കിയും, സജീഷും, അരുൺ ചാത്തന്നൂരും പത്രക്കുറിപ്പിൽ അറിയിച്ചു.