റിയാദിൽ മരിച്ച ജോസഫിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

റിയാദ്: സന്ദർശന വിസയിലെത്തി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായ മലപ്പുറം തച്ചിങ്ങനാടം ഒറുവംപുറം സ്വദേശി അതിരകുളങ്ങര വീട്ടിൽ ജോസഫിന്റെ (72) മൃതദേഹം നാട്ടിൽ കൊണ്ടുപോയി.
എയർ ഇന്ത്യ വിമാനത്തിൽ ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും.
മരിക്കുന്നതിന് ഏഴുദിവസം മുമ്പാണ് സന്ദർശന വിസയിൽ ഭാര്യ മേരിക്കുട്ടിയോടൊപ്പം മകന്റെ അടുത്തെത്തിയത്. പിതാവ്: ആൻറണി (പരേതൻ). മാതാവ്: ത്രേസ്യാമ്മ (പരേത).
മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു