ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അതിഥിയായി ഷാരൂഖ് ഖാന്‍

sharjah
 

41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ബോളിവുഡ് താരം അതിഥിയായി ഷാരൂഖ് ഖാന്‍. നവംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹമെത്തുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. പുസ്തകമേളയുടെ ആദ്യ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമയുടെയും കള്‍ച്ചറല്‍ ആഖ്യാനത്തിന്റെയും ബഹുമതി താരം സ്വീകരിക്കും.നവംബര്‍ രണ്ടിനാണ് പുസ്തകമേളക്ക് തുടക്കമായത്. പന്ത്രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേള ഷാര്‍ജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. 'സ്പ്രെഡ് ദി വേര്‍ഡ്' എന്ന ആശയത്തിലൂന്നിയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.

ഇറ്റലിയാണ് ഇത്തവണത്തെ മേളയുടെ പ്രധാന അതിഥി രാജ്യം. ആഗോളതലത്തിലുള്ള എഴുത്തുകാര്‍, പ്രസാധകര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു.

മുന്നൂറിലേറെ മലയാളം പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രകാശനം ചെയ്യുക. പ്രവാസികളുടെയും കേരളത്തില്‍ നിന്നുള്ള എഴുത്തുകാരുടെയും പുസ്തകങ്ങളാണിവ. പ്രഭാഷകനായ സുനില്‍ പി ഇളയിടം, സി വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുകടവ് അടക്കമുള്ളവര്‍ പങ്കെടുക്കും. കൂടാതെ നടന്‍ ജയസൂര്യ, സംവിധായകനായ പ്രിജേഷ് സെന്‍ എന്നിവരും മേളയിലെത്തും.