അൽബാബ് ''ഓണമേളം'' മെഗാ ഷോ യുടെ പോസ്റ്റർ സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി പ്രകാശനം ചെയ്തു

onammela
 

ഷാർജ : അൽബാബ് ഗ്രൂപ്പ് ഒരുക്കുന്ന  ''ഓണമേളം'' മെഗാ ഷോ യുടെ പോസ്റ്റർ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി പ്രകാശനം ചെയ്തു. സെപ്തംബർ 10 ന് അജ്മാനിലെ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ വെച്ചാണ് ആരവവും ആർപ്പുവിളിയുമായി ഓണമേളം മെഗാഷോയ്ക്ക് തിരിതെളിയുന്നത്. കൊറോണ കാലത്തിന് ശേഷം പ്രവാസി മലയാളികൾക്ക് ആഘോഷങ്ങളുടെ ഉത്സവമായാണ് ഓണമേളം എത്തുന്നത്. ഓണത്തിന് പ്രവാസികൾക്ക്   ഇരട്ടി മധുരമാണ് അൽബാബ് ഗ്രൂപ്പ്  മെഗാ ഷോയിലൂടെ സമ്മാനിക്കുന്നത്.

ചടങ്ങിൽ അൽബാബ് ഗ്രൂപ്പ് CEO ജംഷീർ തോണിയൻ , ഷോ ഡയറക്ടർ നൗഷാദ് കൊടുങ്ങല്ലൂർ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇർഷാദ് മൂപ്പൻ,  മീഡിയ ഹെഡ് ശുറൈഹ് എം വി , കോഡിനേറ്റർ റഹീം വാണിമേൽ എന്നിവർ സന്നിഹിതരായിരുന്നു.