ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് യുഎഇയുടെ 90 ദിവസത്തെ ടൂറിസ്റ്റ് വിസ

world cup
 


ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമായി യുഎഇ. ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുക. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ 90 ദിവസം കൂടി നീട്ടാം. 


ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചിട്ടുണ്ട്. www.icp.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. വെബ്സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്സില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.