ഗ​സ്സ​യി​ലെ 31 ന​വ​ജാ​ത ശി​ശു​ക്കൾ യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യിൽ

google news
babies-1700397306696_18be793d373_medium

chungath new advt

ദു​ബൈ: ഗ​സ്സ​യി​ലെ അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രാ​യേ​ൽ സേ​ന ​ബോം​ബി​ട്ട​തി​നെ തു​ട​ർ​ന്ന്​ മ​ര​ണ​മു​ന​മ്പി​ലാ​യ 31 ന​വ​ജാ​ത ശി​ശു​ക്ക​ളെ റ​ഫ അ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യു​ള്ള യു.​എ​ൻ ഓ​ഫി​സ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഫ​ല​സ്തീ​ൻ റെ​ഡ്​​ക്ര​സ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ്​ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഫ​ല​സ്തീ​ൻ റെ​ഡ്​ ക്ര​സ​ന്‍റ്​ ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്നു ഡോ​ക്ട​ർ​മാ​രും ര​ണ്ടു​ ന​ഴ്​​സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഫ​ല​സ്തീ​ൻ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ ആം​ബു​ല​ൻ​സി​ൽ കു​ട്ടി​ക​ളെ റ​ഫ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച​തെ​ന്ന്​ ഗ​സ്സ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സ​കൂ​ത്ത്​ പ​റ​ഞ്ഞു. ഡ​ബ്ല്യു.​എ​ച്ച്.​ഒ​യു​ടെ വി​ദ​ഗ്​​ധ സം​ഘം ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. 32 ന​വ​ജാ​ത ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ 291 രോ​ഗി​ക​ളാ​ണ്​ ആ​ശു​പ​ത്രി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ണു​ബാ​ധ​യേ​റ്റ വ​ലി​യ മു​റി​വു​ക​ളും ന​ട്ടെ​ല്ലി​ന്​ ത​ക​രാ​റു​പ​റ്റി​യ​വ​രു​മാ​യ​തി​നാ​ൽ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ന​ട​ക്കാ​ൻ​പോ​ലും പ​റ്റാ​ത്ത​വ​രാ​യി​രു​ന്നു.

ഇ​ൻ​കു​ബേ​റ്റ​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഫോ​ട്ടോ പു​റ​ത്തു​വ​ന്ന​തോ​ടെ അ​ൽ ശി​ഫ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​ത്തോ​ട്​ മ​ല്ല​ടി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദ​യ​നീ​യ സ്ഥി​തി ആ​ഗോ​ള​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ബോം​ബി​ട്ട​തി​നെ തു​ട​ർ​ന്ന്​ വൈ​ദ്യു​തി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ ഇ​ൻ​കു​ബേ​റ്റ​റും മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഭ​ക്ഷ​ണം, വെ​ള്ളം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ആ​ശു​പ​ത്രി​യി​ൽ നി​ല​ച്ചി​രു​ന്നു. 2500 ജ​ന​ങ്ങ​ൾ, രോ​ഗി​ക​ൾ, മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ അ​ൽ ശി​ഫ ആ​ശു​പ​ത്രി വി​ട്ട​താ​യി ഡ​ബ്ല്യു.​എ​ച്ച്.​ഒ അ​റി​യി​ച്ചു. 25 മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ ബാ​ക്കി​യു​ള്ള രോ​ഗി​ക​ൾ​​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags