ഇന്നും നാളെയും ദുബായ് മെട്രോയുടെ പ്രവര്‍ത്തനസമയം നീട്ടി

METRO
 


അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വിമാനത്താവളങ്ങളില്‍ മടങ്ങിയെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത്  ഇന്നും നാളെയും ദുബായ് മെട്രോയുടെ പ്രവര്‍ത്തനസമയം നീട്ടി. രണ്ട് മണിക്കൂറാണ് സമയം നീട്ടിയത്. പുതിയ അറിയിപ്പ് പ്രകാരം രാത്രി രണ്ട് മണി വരെ മെട്രോ പ്രവർത്തിക്കും. 

ഈ അധിക സമയം ദുബായ് വിമാനത്താവളം ടെര്‍മിനലിന്റെ മൂന്നാം സ്റ്റേഷനില്‍ നിന്ന് റാശിദിയ്യ സെന്റര്‍ പോയിന്റ് സ്‌റ്റേഷന്‍ വരെ സൗജന്യമായി യാത്ര ചെയ്യാനും സൗകര്യമുണ്ട്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

വേനലവധി അവസാനിക്കുന്നതും സ്‌കൂള്‍ അവധിയായതും പുതിയ തീരുമാനമെടുക്കാന്‍ ആര്‍ടിഎയെ നിര്‍ബന്ധിതരാക്കി. ആഗസ്റ്റ് 29 മുതല്‍ മെട്രോ സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങും.