ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയിൽ എട്ട് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു

expo dubai

അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയിൽ എട്ട് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു.അബുദാബിയിലെ പൊതു പാർക്കിങ് സ്ഥലങ്ങൾ, ദർബ് ടോൾ ഗേറ്റ് സംവിധാനം എന്നിവ ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ മേയ് ഏഴ് ശനിയാഴ്ച വരെ സൗജന്യമായിരിക്കും.

മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടും ഔദ്യോഗിക ഈദ് അവധി ദിവസത്തിൽ സൗജനയമായിരിക്കുമെന്ന് അബുദാബിയിലെ മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്  വിഭാഗത്തിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി)അറിയിച്ചു. നിരോധിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും ഐടിസി കൂട്ടിച്ചേർത്തു. റെസിഡൻഷ്യൽ പാർക്കിങ് സ്ഥലങ്ങളിൽ രാത്രി 9 മണി മുതൽ രാവിലെ എട്ടു വരെ  വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഐടിസി വ്യക്തമാക്കി.