യുഎഇയിൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ബം​ഗാ​ൾ മോ​ണി​റ്റ​ർ എ​ന്ന പ​ല്ലി​യെ ക​ണ്ടെ​ത്തി

sdf
 

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ബം​ഗാ​ൾ മോ​ണി​റ്റ​ർ എ​ന്ന പ​ല്ലി​യെ ക​ണ്ടെ​ത്തി. ഫു​ജൈ​റ​യി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ ഷി​പ്പി​ങ്​ ക​ണ്ടെ​യ്​​ന​റി​ലാ​ണ്​ വ​ലി​യ പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്.ഇ​റ​ക്കു​മ​തി​​ചെ​യ്ത ക​ണ്ടെ​യ്​​ന​റി​നു​ള്ളി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത ജീ​വി​യെ ക​ണ്ട​തോ​ടെ സ്ഥാ​പ​ന അ​ധി​കൃ​ത​ർ ഫു​ജൈ​റ എ​ൻ​വ​യ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി​യി​ലെ ബ​യോ ഡൈ​വേ​ഴ്​​സി​റ്റി സം​ഘ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ എ​ത്തി​യ സം​ഘം സൂ​ക്ഷ്മ​ത​യോ​ടെ പ​ല്ലി​യെ പി​ടി​കൂ​ടി. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സി.​​ഐ.​ടി.​ഇ.​എ​സ്​ ക​രാ​ർ​പ്ര​കാ​രം അ​പ്പ​ൻ​ഡി​ക്സ്​ -1 വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​താ​ണ്​ ബം​ഗ്ലാ​ൾ മോ​ണി​റ്റ​ർ.പ​ല്ലി​യെ വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം ഉ​മ്മു​ൽ​ഖു​വൈ​ൻ മൃ​ഗ​ശാ​ല​ക്ക്​ കൈ​മാ​റാ​നാ​ണ്​ തീ​രു​മാ​നം.