തുടർച്ചയായി 11ാം വർഷവും യുഎഇ;അറബ് യുവാക്കൾ ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം

uae
 


തുടർച്ചയായി 11ാം വർഷവും അറബ് യുവാക്കൾ ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി യുഎഇ. 14ാമത് അറബ് യൂത്ത് സർവേയിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ യുവാക്കൾക്കിടയിലാണ് സർവേ നടത്തിയത്. 3,400 അറബ് യുവാക്കളിൽ 57 ശതമാനം പേരും യുഎഇയെയാണ് ജീവിക്കാൻ തങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഇടമായി തിരഞ്ഞെടുത്തത്.

രാജ്യത്ത് ഈ അടുത്തകാലത്തുവന്ന വിസാ പരിഷ്‌കാരങ്ങളും സമ്പദ്വ്യവസ്ഥയും ഈ നേട്ടത്തിന് കാരണമായി. 
2012 മുതൽ ഈ നേട്ടം തുടർച്ചയായി യു.എ.ഇ തന്നെയാണ് സ്വന്തമാക്കുന്നത്.