മർകസ് നോളജ് സിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഇയിൽ പ്രചരണം നടത്തി

മർകസ് നോളജ് സിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഇയിൽ പ്രചരണം നടത്തി
 

ഷാർജ : ഒക്ടോബറിൽ നടക്കാനിരിക്കുന്ന മർകസ് നോളജ് സിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഇയിൽ പ്രചരണം നടത്തി. കഴിഞ്ഞ ദിവസം കാലിദിയയിലെ ലൂ ലൂ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിന്  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. അസ്‌ലം ജിഫ്‌രി സിലോൺ തങ്ങൾ, സാലം സുഐദി എന്നിവർ അഥിതികളായെത്തി. കാന്തപുരം എ.പി. അബ്ദുൾ ഹക്കീം അസ്‌ഹരി മർകസിനെ കുറിച്ച് വിശദീകരിച്ചു. പരിപാടിയിൽ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ കാന്തപുരം ഉസ്താദ് ആദരിച്ചു. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ എ.പി. ഉസ്താദ് മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റി. ഇതിൽ ലോ കോളേജ്, യൂനാനി മെഡിക്കൽ കോളേജ്, ശരീഅത്തു കോളേജ്, സ്കൂൾ, മസ്ജിദ്, കൃഷി, കൾച്ചറൽ സെന്റർ, അപ്പാർട്ട്മെന്റ് തുടങ്ങിയ അനേകം പദ്ധതികളാണ് ഉള്ളത്. 

ചടങ്ങിൽ അബ്ദുൽ സലാം സഖാഫി, അഡ്വ. യാസർ സഖാഫി, അഡ്വ. ഷൗക്കത്തലി സഖാഫി, അതീഖ് അസ്ഹരി കല്ലട്ര, മുജീബ് നൂറാനി, അനീസ് റഹ്‌മാൻ, ഖാലിദ് പാറപ്പള്ളി, നസീർ വാണിയമ്പലം, സിറാജ് നരവൂർ, താഹിർ അലി പുറപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.