പൊതുപാര്‍ക്കിങ് മെഷീനുകള്‍ ഡിജിറ്റലാക്കി ദുബായ്

dubai
 


ദുബായ് നഗരത്തിലൂടനീളമുള്ള പൊതുപാര്‍ക്കിങ് മെഷീനുകള്‍ സമ്പൂര്‍ണമായി ഡിജിറ്റലാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കടലാസ് രഹിത ദുബായ്, സ്മാര്‍ട്‌സിറ്റി പദ്ധതികളുടെ ഭാഗമായാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയത്. പാര്‍ക്കിംഗ് മെഷീനുകളുടെ ഓട്ടോമേഷനും നവീകരണവും പൂര്‍ത്തിയാക്കി. 

എല്ലാ പാര്‍ക്കിംഗ് ടിക്കറ്റുകളും 100 ശതമാനം ഇലക്ട്രോണിക് ആയി മാറിയിട്ടുണ്ട്. പ്രതിദിനം 9,000 ഇടപാടുകള്‍ വാട്‌സ്ആപ്പിലൂടെയാണ് നടക്കുന്നത്. 80 ശതമാനം പാര്‍ക്കിങ് ഫീകളും ആപ്പുകളും ടെക്സ്റ്റ് മെസേജുകളും ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ വഴിയാണ് അടക്കുന്നത്. ടച്ച് സ്‌ക്രീനുകളും എം പാര്‍ക്കിംഗ് സംവിധാനവും ഉപയോഗിച്ചാണ് ടിക്കറ്റുകള്‍ അയക്കുക.