'ടേസ്റ്റ് ഓഫ് മാട്ടൂൽ സീസൺ ത്രീ' യുടെ പോസ്റ്റർ സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു

dc
 

ഷാർജ : ഷാർജ മാട്ടൂൽ കൂട്ടാഴ്മ സംഘടിപ്പിക്കുന്ന മൂന്നാമത് പാചക മത്സരമായ 'ടേസ്റ്റ് ഓഫ് മാട്ടൂൽ സീസൺ ത്രീ' യുടെ ബ്രോഷർ മാട്ടൂൽ കൂട്ടാഴ്മയുടെ പ്രസിഡന്റ് അബ്ദുൽ മനാഫ് യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരിക്ക് നൽകി കൊണ്ട്  പ്രകാശനം ചെയ്തു.  

ഒക്ടോബർ 1 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ  വെച്ചാണ് രുചിക്കൂട്ടുകളുടെ മത്സരത്തിന് തിരിതെളിയുന്നത്. ഓണമുണ്ട ക്ഷീണം മാറി വരുന്ന മലയാളികൾക്കായി കലവറയിൽ ഒരു ഉത്സവമാണ് മാട്ടൂൽ കൂട്ടാഴ്മ ഒരുക്കിയിരിക്കുന്നത്. 

ചടങ്ങിൽ മാട്ടൂൽ കൂട്ടാഴ്മയുടെ ജനറൽ സെക്രട്ടറി സിറാജ് മഹ്‌മൂദ്‌, ഓർഗനൈസേഷൻ സെക്രട്ടറി സമീർ ഇരുമ്പൻ, എക്‌സിക്യൂട്ടീവ് മെമ്പർ ഷെബീർ മാട്ടൂൽ, എം.കെ.നൗഷാദ്, നിസാർ പാന്നൂർ, നൗഷാദ് വടകര എന്നിവർ സന്നിഹിതരായിരുന്നു.