രാ​ജ്യ​ത്താ​ക​മാ​നം മ​ഴ​ക്ക്​ പി​ന്നാ​ലെ താ​പ​നി​ല കു​റ​യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

google news
Rain1_18bdb470b44_medium

chungath new advt

ദു​ബൈ: രാ​ജ്യ​ത്താ​ക​മാ​നം ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​ക്ക്​ പി​ന്നാ​ലെ താ​പ​നി​ല കു​റ​യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത്​ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. എ​ന്നാ​ൽ, മ​ഴ സാ​ധ്യ​ത കു​റ​വാ​ണ്. രാ​ജ്യ​ത്തെ പ​ര​മാ​വ​ധി താ​പ​നി​ല 29-34 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 14-19 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​യി കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 28-32 ഡി​ഗ്രി സെ​ൽ​ഷ്യ​സും മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 20-25 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​യി​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല ജ​ബ​ൽ ജെ​യ്സി​ൽ 13.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പം 60-85 ശ​ത​മാ​ന​വും പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ 50-60 ശ​ത​മാ​ന​വും ആ​യി​രി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags