സ​മു​ദ്ര​സം​ര​ക്ഷ​ണ​ത്തി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​മാ​യി അ​ബൂ​ദ​ബി

google news
2122450-untitled-1-0000

chungath new advt

അ​ബൂ​ദ​ബി: സ​മു​ദ്ര​സം​ര​ക്ഷ​ണ​ത്തി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​മാ​യി അ​ബൂ​ദ​ബി. ക​ട​ലി​നെ​യും ക​ട​ൽ​ജീ​വി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ഇ​വ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ക​ട​ൽ സ​മ്പ​ത്തി​നെ കു​റി​ച്ച​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ്യം അ​ബൂ​ദ​ബി​യി​ലെ ഫി​ഷ്മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചു. മ​ത്സ്യ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

‘ന​മ്മു​ടെ ക​ട​ൽ ന​മ്മു​ടെ സ​മ്പ​ത്താ​ണ്’ എ​ന്ന പേ​രി​ലാ​ണ് അ​ബൂ​ദ​ബി സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ബൂ​ദ​ബി ഫി​ഷ​ർ​മെ​ൻ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി, മു​ഡോ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി. യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​വ​ർ​ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി സ​മു​ദ്ര സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത്.

സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​ന സൂ​ചി​ക​യു​ടെ 69 ശ​ത​മാ​നം ശ​ത​മാ​നം കൈ​വ​രി​ച്ച രാ​ജ്യ​മാ​ണ് യു.​എ.​ഇ. ഇ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടി ക​ട​ന്നു​വ​രേ​ണ്ട​വ​രാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ത​ന്നെ അ​വ​ർ​ക്കി​ട​യി​ൽ ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പ​രി​സ്ഥി​തി ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags