ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്റി​യ​റി​ങ് ടീം ​ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

google news
blood-donation

chungath new advt

ദു​ബൈ: ദു​ബൈ​യി​ലെ ക​ലാ കാ​യി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്റി​യ​റി​ങ് ടീം ​ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങ് ടി.​എ​ൻ പ്ര​താ​പ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​രം​ഗ​ത്തെ ശി​ശു​രോ​ഗ വി​ദ​ഗ്ധ ഡോ​ക്ട​ർ സൗ​മ്യ സ​രി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി. ​മോ​ഹ​ൻ​ദാ​സ്, പ്ര​മോ​ദ് കു​മാ​ർ, ഡോ​ക്ട​ർ ഇ.​പി. ജോ​ൺ​സ​ൺ, ബി.​എ. നാ​സ​ർ, മൊ​യ്തു കു​റ്റ്യാ​ടി, ടൈ​റ്റ​സ് പു​ല്ലൂ​ര​ൻ, ബ​ഷീ​ർ നാ​ര​ണി​പ്പു​ഴ, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, സു​നി​ൽ ന​മ്പ്യാ​ർ, സാ​ദി​ഖ് അ​ലി, അ​ഖി​ൽ തൊ​ടീ​ക്ക​ളം, ഷം​സു​ദ്ദീ​ൻ മു​ണ്ടേ​രി, മു​ഹ​മ്മ​ദ് സ​ഹി​ർ, കാ​സിം ഹം​സ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെൻറ് അ​തോ​റി​റ്റി​യു​ടെ (CDA) മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. 41 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ബൈ പ്രി​യ​ദ​ർ​ശി​നി മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​വാ​സ​ഭൂ​മി​യി​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ക്ത​ദാ​നം എ​ന്ന മ​ഹാ​ദാ​ന​ത്തി​ലൂ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​ന്ദേ​ശ​മാ​ണ് ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്റി​യ​ർ ടീം ​സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ സൗ​മ്യ സ​രി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടി.​പി. അ​ഷ്റ​ഫ്, ബി​നീ​ഷ്, ഹാ​രി​സ്, ടോ​ജി, ശ്രീ​ജി​ത്ത് ഡോ​ക്ട​ർ പ്ര​ശാ​ന്ത്, ഡീ​സ, ഉ​മേ​ഷ്, സു​ലൈ​മാ​ൻ ക​റു​ത്ത​ക്ക, സി​മി​താ ഫ​ഹ​ദ്, ര​മ്യ ബി​നീ​ഷ്, റെ​സ്വീ​ന ഹാ​രി​സ്, അ​ക്വി​ലി​ൻ ടോ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്റ് ബാ​ബു പീ​താം​ബ​ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു നാ​യ​ർ സ്വാ​ഗ​ത​വും ടീം ​ലീ​ഡ​ർ പ​വി​ത്ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags