ആ​വേ​ശ​മാ​യി റാ​ക് ടെ​റി ഫോ​ക്സ് റ​ണ്‍

google news
download (14)

chungath new advt

റാ​സ​ല്‍ഖൈ​മ: ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ന്ന​ദ്ധ​മാ​യ മ​ന​സ്സ് എ​മി​റേ​റ്റി​ലെ സ​മൂ​ഹ​ത്തി​ല്‍ അ​ന്ത​ര്‍ലീ​ന​മാ​ണെ​ന്നും മാ​നു​ഷി​ക പ്ര​വ​ര്‍ത്ത​ന രം​ഗം സ​ജീ​വ​മാ​ണെ​ന്നും യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി. റാ​ക് അ​ൽ​ഖാ​സിം കോ​ര്‍ണി​ഷി​ല്‍ 13ാമ​ത് റാ​ക് ടെ​റി ഫോ​ക്സ് റ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ര്‍ബു​ദ പ്ര​തി​രോ​ധ​വും അ​വ​ബോ​ധ​വും ല​ക്ഷ്യ​മാ​ക്കി വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തു​ന്ന സം​ഘാ​ട​ക​രു​ടെ പ​രി​ശ്ര​മം അ​ഭി​ന​ന്ദ​ന​മ​ര്‍ഹി​ക്കു​ന്ന​താ​യും ശൈ​ഖ് സ​ഊ​ദ് തു​ട​ര്‍ന്നു.

അ​ര്‍ബു​ദ ഗ​വേ​ഷ​ണ ഫ​ണ്ട് ശേ​ഖ​ര​ണാ​ര്‍ഥം ന​ട​ത്തി​യ ടെ​റി ഫോ​ക്സ് റ​ണ്ണി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. ശൈ​ഖ് സ​ഊ​ദി​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ സ​ഖ​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി ചാ​രി​റ്റി​യും ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഓ​ട്ട​ത്തി​ല്‍നി​ന്നു​ള്ള വ​രു​മാ​നം അ​ര്‍ബു​ദ​ത്തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന അ​ല്‍ ഐ​നി​ലെ യു.​എ.​ഇ സ​ര്‍വ​ക​ലാ​ശാ​ല​ക്ക് ന​ല്‍കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ക​നേ​ഡി​യ​ന്‍ അ​ത്​​ല​റ്റ് ടെ​റി ഫോ​ക്സി​ന് അ​ര്‍ബു​ദം ബാ​ധി​ച്ച് ചെ​റു​പ്പ​ത്തി​ല്‍ത​ന്നെ കാ​ല്‍ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. അ​ര്‍ബു​ദ ഗ​വേ​ഷ​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന് കാ​ന​ഡ​യി​ല്‍ അ​ദ്ദേ​ഹം കി​ഴ​ക്ക് -പ​ടി​ഞ്ഞാ​റ് ഓ​ട്ടം ആ​രം​ഭി​ച്ചു. 143 ദി​വ​സം 5373 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം തു​ട​ര്‍ന്ന ടെ​റി ഫോ​ക്സ് ഒ​ടു​വി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൗ​ത്യം ലോ​കം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ 60ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​ണ് അ​ര്‍ബു​ദ ഗ​വേ​ഷ​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന് വ​ര്‍ഷ​ന്തോ​റും ടെ​റി ഫോ​ക്സ് റ​ണ്‍ ന​ട​ന്നു​വ​രു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags