‘ചെ​യ്ഞ്ച്മേ​ക്കേ​ഴ്സ്’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു

google news
2117716-untitled-1-0000

chungath new advt

മ​സ്ക​ത്ത്​: ശ്ര​ദ്ധേ​യ​രാ​യ ഇ​ന്ത്യ​ൻ പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കോ​ഫി ടേ​ബി​ൾ മാ​ഗ​സി​ൻ ‘ചെ​യ്ഞ്ച്മേ​ക്കേ​ഴ്സ്’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ശൈ​ഖ് അ​ബ്ദു​സ്സ​മീ​അ് അ​ൽ അ​നീ​സി​ൽ​നി​ന്ന് അ​ൽ​ജി​നാ​യ് ഗ്രൂ​പ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ സ​യ്യി​ദ് ഹൈ​ദ്രോ​സ് ത​ങ്ങ​ൾ, ആ​ർ.​എ.​ജി ബി​സി​ന​സ് ഗ്രൂ​പ് എം.​ഡി. റ​സ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.യു​വ​പ​ണ്ഡി​ത​ൻ ശൈ​ഖ് അ​ഹ്മ​ദ് സ്വാ​ലി​ഹ്, സ​യ്യി​ദ് അ​ബ്ദു​ൽ ഖാ​ദി​ർ അ​ൽ ബു​ഖാ​രി, ഓ​ൺ​ലു​ക്ക​ർ എ​ഡി​റ്റ​ർ ഫ​ഹ​ദ് സ​ലീം, എ​ഴു​ത്തു​കാ​ര​ൻ യ​ഹി​യ ശി​ബി​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ൺ​ലു​ക്ക​ർ പ​ബ്ലി​ക്കേ​ഷ​നാ​ണ് പ്ര​സാ​ധ​ക​ർ.

ഒ​മാ​ൻ ഗ​വ​ൺ​മെ​ന്‍റ് പൗ​ര​ത്വം​ന​ൽ​കി​യ ആ​ദി​ൽ തോ​മ​സ് അ​ല​ക്സാ​ണ്ട​ർ, സൗ​ദി പ്രീ​മി​യം റെ​സി​ഡ​ൻ​സ് ല​ഭി​ച്ച ആ​ദ്യ മ​ല​യാ​ളി യു​വാ​വ് റ​ഹീം പ​ട്ട​ർ​ക​ട​വ​ൻ, യു​വ​ശാ​സ്ത്ര​ജ്ഞ​ൻ നാ​ദി​ർ​ഷ, ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യ ഹാ​രി​സ് മാ​സ്റ്റ​ർ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി യു.​എ. ന​സീ​ർ, കോ​വി​ഡ്കാ​ല​ത്തെ മി​ക​ച്ച ആ​തു​ര​സേ​വ​നം ന​ട​ത്തി​യ ഡോ. ​അ​ബ്​​ദു​ൽ റ​ഷീ​ദ്, ഡോ. ​നൈ​ജി​ൽ കു​ര്യാ​ക്കോ​സ്, ഒ​മാ​നി​ലെ സാ​മൂ​ഹി​ക സേ​വ​ക​നും ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജ​ൻ വി. ​കോ​ക്കൂ​രി, ഗാ​ന്ധി​ഭ​വ​ൻ സാ​ര​ഥി സോ​മ​രാ​ജ​ൻ, മാ​രി​ടൈം ലോ​ക​ത്തെ മ​ല​യാ​ളി അ​തി​കാ​യ​ൻ സി.​എം. ന​ജീ​ബ്, രാ​ജ്യാ​ന്ത​ര സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ക ഡോ. ​രാ​ജ​ശ്രീ നാ​രാ​യ​ൺ​കു​ട്ടി, മ​അ്ദി​ൻ ക്യു​ലാ​ൻ​ഡ് ഡ​യ​റ​ക്ട​ർ സൈ​നു​ദ്ദീ​ൻ നി​സാ​മി കു​ന്ദ​മം​ഗ​ലം, ആ​ഫ്രി​ക്ക​ൻ ബി​സി​ന​സു​കാ​ര​ൻ പു​ന്ന​യൂ​ർ സ്വ​ദേ​ശി ന​ദീം, സ്കൈ​ലൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഉ​ട​മ കെ.​സി. എ​ബ്ര​ഹാം, ഗ​ൾ​ഫി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​വ​ന​ദാ​താ​ക്ക​ളാ​യ ഹാ​പ്പി ലൈ​ൻ മാ​നേ​ജ​ർ ഷാ​ഹു​ൽ ഹ​മീ​ദ്, സു​ഹാ​റി​ലെ മി​ക​ച്ച മ​ല​യാ​ളി നി​ക്ഷേ​പ​ക​ൻ സു​രേ​ഷ് ഉ​ണ്ണി, വി​മു​ക്ത​ഭ​ട​നും ആ​തു​ര​സേ​വ​ക​നു​മാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​നോ​ജ്കു​മാ​ർ, ഖു​ർ​ആ​ൻ പാ​രാ​യ​ണ​ശാ​സ്ത്ര ഗ​വേ​ഷ​ക​ൻ ലു​ഖ്മാ​ൻ അ​സ്ഹ​രി, മ​സ്ക​ത്തി​ലെ ജൈ​വ ക​ർ​ഷ​ക ഷ​ഹ​നാ​സ് അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് പു​സ്ത​കം പ​ങ്കു​വെ​ക്കു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു