അൽഐൻ ഓയാസിസ് ഇന്‍റർനാഷണൽ സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
Updated: Nov 18, 2023, 15:24 IST

അൽഐൻ: അൽഐൻ ഓയാസിസ് ഇന്‍റർനാഷണൽ സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ സി.കെ.എ. മനാഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കോർഡിനേറ്റർ സ്മിത വിമൽ വിദ്യാർഥികൾക്ക് ശിശുദിന സന്ദേശം നൽകി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും ഫുട്ബോൾ, ക്രിക്കറ്റ്, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. ശൈത്യകാലത്തെ വരവേൽക്കുന്നതിനായി പ്രൈമറി ക്ലാസിലെ അധ്യാപകർ സ്കൂളിലെ കൊറിഡോറിൽ ഒരുക്കിയ സ്പാർക്ലിങ് ഫ്രോസൺ വണ്ടർലാൻഡ് വിദ്യാർഥികൾക്ക് കൗതുക കാഴ്ച്ചയൊരുക്കി. വിദ്യാർഥികളുടെ ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു