അബുദാബി : നിർമിത ബുദ്ധി (എഐ) കമ്പനികൾക്കായി ദുബായിൽ പ്രത്യേക കേന്ദ്രം തുറക്കുന്നു. രാജ്യാന്തര തലത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളെ യുഎഇയിലേക്കു ആകർഷിക്കുകയും ഈ രംഗത്തെ വ്യവസായം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ദുബായ് മൾട്ടി കമോഡിറ്റീസ് സെന്റർ (ഡിഎംസിസി) അറിയിച്ചു.
സാങ്കേതിക, നിർമിത ബുദ്ധി മേഖലയിലെ പുതിയതും വളർന്നു വരുന്നതുമായ കമ്പനികളുടെ ആസ്ഥാനമാക്കി യുഎഇയെ മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇത്തരം കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ പുതിയ കേന്ദ്രത്തിലുണ്ടാകും. ഏതാനും ആഴ്ചകൾക്കകം ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു.
Read More:എസ്എഫ്ഐ ജില്ലാ സമ്മേളനം ഇന്നുമുതൽ ; വിവാദവിഷയങ്ങളെകുറിച്ച് ചർച്ച
വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്സ് തുടങ്ങിയ സാങ്കേതികവിദ്യകളിലായി നിലവിൽ യുഎഇയിൽ 6,700 പേർ ജോലി ചെയ്യുന്നുണ്ട്. യുഎഇ സാമ്പത്തിക മേഖലയ്ക്ക് 50 കോടി ഡോളറാണ് ഈ മേഖലയുടെ സംഭാവന. കൂടുതൽ കമ്പനികൾ എത്തുന്നതോടെ ഭാവിയിൽ ഇതു പതിന്മടങ്ങായി വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം