‘എജുകഫെ’ക്ക്​ ഇന്ന്​ തുടക്കം

google news
1950967-educafe-logo

chungath new advt

ദു​ബൈ: പു​തു​കാ​ല​ത്തി​ന്‍റെ പു​തു​വ​ഴി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫെ’ ഒ​മ്പ​താം സീ​സ​ൺ ബു​ധ​നാ​ഴ്ച ദു​ബൈ മു​ഹൈ​സി​ന ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ക്കും. ര​ണ്ട്​ ദി​വ​സ​ത്തെ മേ​ള​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ, ക​രി​യ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി വി​വി​ധ സെ​ഷ​നു​ക​ളു​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഫ്രാ​ൻ​സി​ൽ ന​ട​ന്ന ഇ​ക്വ​സ്ട്രി​യ​ൻ വേ​ൾ​ഡ് എ​ൻ​ഡ്യു​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ച്ച​ നി​ദ അ​ൻ​ജു​മി​ന്‍റെ സം​വാ​ദ​മാ​ണ്​ വേ​ദി​യി​ൽ ആ​ദ്യം ന​ട​ക്കു​ക. രാ​വി​ലെ 11ന്​ ​പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന സെ​ഷ​ൻ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന്​ പ്ര​മു​ഖ ഡേ​റ്റ അ​ന​ലി​സ്റ്റ്​ മു​ഹ​മ്മ​ദ്​ അ​ൽ​ഫാ​ന്‍റെ സെ​ഷ​നും വേ​ദി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക്​ ശേ​ഷം എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡി​നാ​യു​ള്ള പ്ര​സ​ന്‍റേ​ഷ​നും വി​വി​ധ സെ​ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​യു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്നം, മ​ജീ​ഷ്യ​ൻ മാ​ജി​ക്​ ലി​യോ എ​ന്നി​വ​രു​ടേ​ത​ട​ക്കം പ്ര​മു​ഖ​രു​ടെ സെ​ഷ​നു​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വി​ജ്ഞാ​ന​ത്തി​ന്റെ​യും ക​രി​യ​ർ സാ​ധ്യ​ത​ക​ളു​ടെ​യും പു​തു​വ​ഴി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന മേ​ള​യി​ൽ 50,00 വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ള​ജു​ക​ൾ എ​ന്നി​ങ്ങ​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​ ‘എ​ജു​ക​ഫെ’​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കെ​ല്ലാം പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ മ​ന​സ്സി​ലാ​ക്കാ​ൻ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും.

ഉ​പ​രി​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് മേ​ള​യു​ടെ ഡി​സൈ​ൻ. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക്​ മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും എ​​ജു​​ക​​ഫെ​ വെ​ബ്​​സൈ​റ്റി​ൽ (https://www.myeducafe.com/) ര​​ജി​​സ്റ്റ​​ർ ചെ​​യ്ത്​ പ​​ങ്കെ​ടു​ക്കാം. ര​​ജി​​സ്ട്രേ​​ഷ​​നും പ്ര​​വേ​​ശ​​ന​​വും തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags