ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ ഫുട്ബാൾ ടീമിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി
Nov 15, 2023, 20:58 IST

ദുബൈ: സി.ബി.എസ്.ഇ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാട്ടിലേക്കു പോയ ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ ടീമിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രക്ഷിതാക്കളും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ആലുവ ക്രസൻറ് പബ്ലിക് സ്കൂളിൽ നവംബർ 14 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. കോച്ച് പുണ്ഡലിക് റൂഗി പതിനഞ്ച് അംഗ ടീമിനൊപ്പമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു