എമിറേറ്റിൽ വെയർഹൗസിന് തീപിടിച്ചു
Nov 18, 2023, 12:29 IST

ഷാർജ: എമിറേറ്റിൽ വെയർഹൗസിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഷാർജ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായത്. സെക്കൻഡ് ഹാൻഡ് കാറുകളും സ്പെയർ പാർട്സുകളും സൂക്ഷിക്കുന്ന വെയർഹൗസിനാണ് തീപിടിച്ചത്. ഷാർജയിലെയും അജ്മാനിലെയും അഗ്നിരക്ഷാസേന രംഗത്തിറങ്ങി തീ നിയന്ത്രിച്ചതായി അധികൃതർ പറഞ്ഞു. ആളപായമുള്ളതായി റിപ്പോർട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു