ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ര്‍ക്ക് സൗ​ജ​ന്യ സി​റ്റി ചെ​ക് ഇ​ന്‍ സൗ​ക​ര്യം ന​ല്‍കു​ന്നു

google news
boeing-airplane-787-flying-in-the-sky-edited-1

chungath new advt

അ​ബൂ​ദ​ബി: ഇ​ത്തി​ഹാ​ദ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ മു​ഴു​വ​ന്‍ സ​ര്‍വി​സു​ക​ളും പു​തി​യ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ലേ​ക്ക് മാ​റു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്, ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ര്‍ക്ക് സൗ​ജ​ന്യ സി​റ്റി ചെ​ക് ഇ​ന്‍ സൗ​ക​ര്യം ന​ല്‍കു​ന്നു.

മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ന്റെ കീ​ഴി​ല്‍ മി​ന തു​റ​മു​ഖ​ത്തും അ​ബൂ​ദ​ബി എ​ക്സി​ബി​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഓ​ഫ് എ​യ​ര്‍പോ​ര്‍ട്ട് ചെ​ക് ഇ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത ഒ​രു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ ചെ​ക് ഇ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. മി​ന തു​റ​മു​ഖ​ത്തെ ചെ​ക് ഇ​ന്‍ സൗ​ക​ര്യം 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും. എ​ക്സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​ത്തി​ഹാ​ദി​നു പു​റ​മെ എ​യ​ര്‍ അ​റേ​ബ്യ, വി​സ് എ​യ​ര്‍, ഈ​ജി​പ്ത് എ​യ​ര്‍ എ​ന്നി​വ​യു​ടെ യാ​ത്ര​ക്കാ​ര്‍ക്കും ഇ​വി​ടെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചെ​ക് ഇ​ന്‍ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​മാ​ന​സ​മ​യ​ത്തി​ന്​ നാ​ലു മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ ഇ​വി​ടെ ബാ​ഗേ​ജു​ക​ള്‍ ന​ല്‍കി ചെ​ക് ഇ​ന്‍ ന​ട​ത്തി ബോ​ര്‍ഡി​ങ് പാ​സ് ല​ഭി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags