ഫുജൈറ റണ്‍- 2023-ല്‍ വന്‍ ജന പങ്കാളിത്തം

google news
2121834-untitled-1

chungath new advt

ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന നാഷണൽ ബാങ്ക് ഓഫ് ഫുജൈറ റണ്ണിംഗ് റേസിൽ വന്‍ ജന പങ്കാളിത്തം. ശനിയാഴ്ച നടന്ന ഫുജൈറ റണ്ണിന്റെ എഴാം പതിപ്പില്‍ മുവായിരത്തോളം ഓട്ടക്കാര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളും അടങ്ങുന്ന നിരവധി ആളുകളാണ് ഓട്ടത്തില്‍ പങ്കെടുത്തത്.

സമൂഹത്തിലെ ആളുകള്‍ക്കിടയിൽ ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ ശാരീരിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പരിപാടിയെ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി അഭിനന്ദിച്ചു.

3 കി.മീ, 5 കി.മീ, 10 കി.മീ, 11 കി.മീ ദൂരങ്ങളില്‍ ആയിരുന്നു ഓട്ട മത്സരം ഉണ്ടായിരുന്നത്. മത്സരത്തില്‍ വിജയിക്കുക എന്നതായിരുന്നില്ല അധികപേരുടെയും ലക്ഷ്യം. സ്ത്രീകളും കുട്ടികളും എല്ലാം ഇതിനെ ഒരു ഉത്സവമായിയാണ് കണ്ടത്.

ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന് സമീപമുള്ള ഫുജൈറ ഫെസ്റ്റിവൽ സ്‌ക്വയറിൽ നിന്നാണ് ഓട്ടം ആരംഭിച്ചതും അവിടെ തന്നെയാണ് അവസാനിച്ചതും. ഫുജൈറയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോയ മത്സരത്തിന്‍റെ സുഗമവും ആരോഗ്യകരവുമായ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട എല്ലാ മുന്‍കരുതലുകളും അധികൃതര്‍ ഒരുക്കിയിരുന്നു.

ആദ്യ ആറ് സ്ഥാനങ്ങളിലെ വിജയികള്‍ക്ക് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും അടുത്ത വര്‍ഷം കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സിഇഒ വിൻസ് കുക്ക് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags