ജി.​ഡി.​ആ​ർ.​എ​ഫ്.​എ സേ​വ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ തൃ​പ്​​ത​രാ​ണോ എ​ന്ന​റി​യാ​ൻ സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്നു

google news
shutterstock_730381336

chungath new advt

ദു​ബൈ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) സേ​വ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ തൃ​പ്​​ത​രാ​ണോ എ​ന്ന​റി​യാ​ൻ സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ് സ​ർ​വേ-2023 എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യ​മം.

ചോ​ദ്യാ​വ​ലി​യി​ലൂ​ടെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി വി​ല​യി​രു​ത്തു​ന്ന​ത്​ കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​റി​യി​ച്ചു. അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​തി​ക​ര​ണം അ​റി​യി​ക്കാം. ഓ​ൺ​ലൈ​ൻ ലി​ങ്കി​ൽ പേ​രും മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​കി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. സ​ത്യ​സ​ന്ധ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ധൈ​ര്യ​പൂ​ർ​വം ഓ​ൺ​ലൈ​ൻ ലി​ങ്കി​ലൂ​ടെ പ​ങ്കു​വെ​ക്കാ​മെ​ന്നും ജി.​ഡി.​ആ​ർ.​എ​ഫ്.​എ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags