ദുബൈയിലും ഷാർജയിലും കനത്ത മഴ

google news
image (1)

chungath new advt

ദുബൈ: ദുബൈയിലും ഷാർജയിലും കനത്ത മഴ. ഇടിമിന്നലിന്‍റെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്​ പുറ​പ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന സർവിസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്​. ദുബൈയിലെ കറാമ, സിലിക്കൺ ഒയാസിസ്​, മുഹൈസിന, ഷാർജയിലെ അൽ നഹ്​ദ എന്നിവിടങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്​.

വെള്ളിയാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കു​മെന്ന്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ റാസൽഖൈമയിലെ ജബൽജൈസ്​, ദുബൈ, ഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു​.

മഴ സാധ്യത കണക്കിലെടുത്ത്​ അജ്​മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ വിദൂരപഠനത്തിന്​ അധികൃതർ നിർദേശം നൽകിയിരുന്നു. അസ്ഥിര കാലാവസ്ഥയുടെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക്​ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ മാനവവിഭവ ശേഷി മന്ത്രാലയവും നിർദേശിച്ചിരുന്നു​.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags