കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി അ​ജ​യ് കെ. ​ഭ​ട്ട് യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

google news
download (4)

chungath new advt

ദു​ബൈ: കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി അ​ജ​യ് കെ. ​ഭ​ട്ട് യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​രോ​ധ​രം​ഗ​ത്ത് ഇ​ന്ത്യ​യും-​യു.​എ.​ഇ​യും ത​മ്മി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ദു​ബൈ എ​യ​ര്‍ഷോ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര സ​ഹ​മ​ന്ത്രി യു.​എ.​ഇ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ല്‍ ബൊ​വാ​ര്‍ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. അ​ടു​ത്ത​വ​ര്‍ഷം ന​ട​ക്കു​ന്ന സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. സ​ഹ​മ​ന്ത്രി എ​യ​ർ​ഷോ​യി​ലെ ഇ​ന്ത്യ ഡി​ഫ​ന്‍സ് പ​വി​ലി​യ​ന്‍ സ​ന്ദ​ര്‍ശി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ഞ്ച് പൊ​തു​മേ​ഖ​ലാ പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ള്‍ എ​യ​ര്‍ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മു​ന്‍നി​ര യു​ദ്ധ​വി​മാ​ന​മാ​യ എ​ല്‍.​സി.​എ തേ​ജ​സ് ഉ​ള്‍പ്പെ​ടെ വി​മാ​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​ങ്ങ​ളും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags