കെ.എം.സി.സി ഇന്തോ-അറബ് കൾചറൽ സെമിനാർ
Nov 20, 2023, 11:55 IST

ഷാർജ: യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്തോ-അറബ് കൾചറൽ സെമിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് പരിപാടി.
പ്രശസ്തരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖ യു.എ.ഇ കവയിത്രി ഹംദ അൽ മുഹൈറി മുഖ്യാതിഥിയായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു