ഗ്ലാം ​വി​ക്കി അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ല​യാ​ളി അ​ധ്യാ​പ​ക​ന് അ​വ​സ​രം

google news
2119109-teacher

chungath new advt

ദു​ബൈ: ഗ്ലാം ​വി​ക്കി അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ല​യാ​ളി അ​ധ്യാ​പ​ക​ന് അ​വ​സ​രം. മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി​യും ദു​ബൈ അ​മി​റ്റി സ്കൂ​ളി​ലെ സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ധാ​വി​യു​മാ​യ അ​ക്ബ​റ​ലി ചാ​ര​ങ്കാ​വി​നാ​ണ് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഉ​റു​ഗ്വേ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ 18 വ​രെ ഉ​റു​ഗ്വേ​യി​ൻ ത​ല​സ്ഥാ​ന​മാ​യ മൊ​ണ്ടേ​വി​ഡി​യോ​യി​ലാ​ണ് പ​രി​പാ​ടി. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ക്കി​മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രും പൈ​തൃ​ക സം​ര​ക്ഷ​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സം​ബ​ന്ധി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​മാ​ണ് ഗ്ലാം ​വി​ക്കി സ​മ്മേ​ള​നം. പ​രി​പാ​ടി​യി​ൽ അ​റ​ബി-​മ​ല​യാ​ള സാ​ഹി​ത്യ കൃ​തി​ക​ളി​ലെ മാ​ല​പ്പാ​ട്ടു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​നെ സം​ബ​ന്ധി​ച്ച് അ​വ​ത​ര​ണ​വും ന​ട​ത്തും.

സ്വ​ത​ന്ത്ര ഓ​ൺ​ലൈ​ൻ സ​ർ​വ​വി​ജ്ഞാ​ന​കോ​ശ​മാ​യ വി​ക്കി​പീ​ഡി​യ​യി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ലേ​ഖ​ന​ങ്ങ​ളെ​ഴു​തി​യ അ​ക്ബ​റ​ലി നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ളും ചേ​ർ​ത്തി​ട്ടു​ണ്ട്. വ​ണ്ടൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം ക​റു​ത്തേ​ട​ത്ത് സൈ​ന​ബ​യു​ടെ​യും പ​രേ​ത​നാ​യ മു​ണ്ട​യി​ൽ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ആ​യി​ശ മ​ർ​ജാ​ന​യാ​ണ് ഭാ​ര്യ. മ​ക​ൾ ഫാ​ത്തി​മ മ​റി​യം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags