മെഹ്ഫിൽ മേരെ സനം കലാവിരുന്ന് ഡിസംബർ 17ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും
Nov 15, 2023, 22:18 IST

ദുബൈ: ദുബൈ കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ഇന്റർനാഷനൽ ഒരുക്കുന്ന മെഹ്ഫിൽ മേരെ സനം എന്ന കലാവിരുന്ന് ഡിസംബർ 17ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. വൈകീട്ട് ആറു മണിക്ക് നടക്കുന്ന പരിപാടിയിൽ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായിരിക്കും. മ്യൂസിക് ആൽബം ഫെസ്റ്റിവൽ മത്സര ഫലപ്രഖ്യാപനവും പുരസ്കാരവിതരണവും ചടങ്ങിൽ നടക്കും. കൂടാതെ മറ്റു കലാപരിപാടികളും അരങ്ങേറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു