ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി എച്ച്.എസ് കാഞ്ഞങ്ങാടിന്

google news
2119121-chandi

chungath new advt

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഉ​മ്മ​ൻചാ​ണ്ടി മെ​മ്മോ​റി​യ​ല്‍ സെ​വ​ന്‍സ് ഫു​ട്ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ എ​ച്ച്.​എ​സ് കാ​ഞ്ഞ​ങ്ങാ​ടി​ന് ഒ​ന്നാം സ​മ്മാ​നം. 16 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ ഉ​മ്മ​ന്‍ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​നും എ​ത്തി​യി​രു​ന്നു. പി​താ​വി​ന്റെ പേ​രി​ല്‍ ഗ​ള്‍ഫി​ല്‍ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് അ​വ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഫൈ​ന്‍ ​വൈ.​എ​ഫ്.​സി മു​ശ്രി​ഫ് ര​ണ്ടാം സ്ഥാ​ന​വും കോ​ര്‍ണ​ര്‍ വേ​ള്‍ഡ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി എ​ച്ച്.​എ​സ്. കാ​ഞ്ഞ​ങ്ങാ​ടി​ന്റെ അ​ഷ്‌​ക​റി​നെ​യും ഏ​റ്റ​വും ന​ല്ല ഗോ​ള്‍ കീ​പ്പ​റാ​യി ഫൈ​ന്‍ വേ​യു​ടെ ജ​ഹീ​ര്‍ ഖാ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു​ള്ള ട്രോ​ഫി സ​മാ​ജം പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ക​യ​ന​യി​ലും ട്രോ​ഫി സം​ഭാ​വ​ന ചെ​യ്ത ഇ​ന്‍കാ​സി​ന്റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലിം ചി​റ​ക്ക​ലും ചേ​ര്‍ന്ന് സ​മ്മാ​നി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​ള്ള ട്രോ​ഫി സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ട്രോ​ഫി സം​ഭാ​വ​ന ചെ​യ്ത വീ​ക്ഷ​ണം ഫോ​റം പ്ര​സി​ഡ​ന്റ് സി.​എം. അ​ബ്ദു​ല്‍ ക​രീ​മും കൈ​മാ​റി. മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​ള്ള ട്രോ​ഫി സ​മാ​ജം ട്ര​ഷ​റ​ര്‍ അ​ജാ​സ് അ​പ്പാ​ട​ത്ത് ന​ല്‍കി.

എം.​യു. ഇ​ര്‍ഷാ​ദ്, ഗോ​പ​കു​മാ​ര്‍, ബി. ​യേ​ശു​ശീ​ല​ന്‍, രേ​ഖി​ന്‍ സോ​മ​ന്‍, ടോ​മി​ച്ച​ന്‍ വ​ര്‍ക്കി, ഷാ​ജ​ഹാ​ന്‍ ഹൈ​ദ​ര​ലി, സാ​ബു അ​ഗ​സ്റ്റി​ന്‍, മ​നു കൈ​ന​ക​രി, ബി​ജു വാ​ര്യ​ര്‍, ടി.​ഡി. അ​നി​ല്‍കു​മാ​ര്‍, പി.​ടി. റ​ഫീ​ഖ്, ടി.​എം. ഫ​സ​ലു​ദ്ദീ​ന്‍, ഷ​ഹ​ന മു​ജീ​ബ്, രാ​ജ​ല​ക്ഷ്മി സ​ജീ​വ്, സൂ​ര്യ അ​സ്ഹ​ര്‍ലാ​ല്‍, അ​മൃ​ത അ​ജി​ത്, സു​രേ​ഷ് പ​യ്യ​ന്നൂ​ര്‍, ഷാ​ജി​കു​മാ​ര്‍, ടി.​എം. അ​നി​ല്‍കു​മാ​ര്‍, നി​സാ​ര്‍ മു​ഹ​മ്മ​ദാ​ലി, രാ​ജീ​ദ് പ​ട്ടോ​ളി, റി​യാ​സു​ദ്ദീ​ന്‍, അ​ജി​ത്കു​മാ​ര്‍, അ​ബ്ദു​ല്‍ മു​ത്ത​ലി​ബ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags