പ്ര​ഫ. സി.​എ​ൽ. പൊ​റി​ഞ്ചു​ക്കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

google news
download (26)

chungath new advt

ദു​ബൈ: ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ​യി​ൽ അ​ന്ത​രി​ച്ച പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ തൃ​ശൂ​ർ കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി പ്ര​ഫ. സി.​എ​ൽ. പൊ​റി​ഞ്ചു​ക്കു​ട്ടി (91)യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. വൈ​കീ​ട്ട് നാ​ലി​ന് മു​ഹൈ​സി​ന മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സെൻറ​റി​ൽ എം​ബാ​മി​ങ് പൂ​ർ​ത്തീ​ക​രി​ച്ച്​ രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 11.30വ​രെ തി​രു​വ​ന​ന്ത​പു​രം പാ​ള​യം കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കു​ന്ന ഭൗ​തി​ക ശ​രീ​രം തു​ട​ർ​ന്ന് പാ​റോ​ട്ടു​കോ​ണം ഗ്രീ​ൻ വാ​ലി​യി​ലെ ചാ​ണ്ടാ​ൽ ഹൗ​സി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.

ഉ​ച്ച​ക്ക്​ 12 മു​ത​ൽ ര​ണ്ടു​വ​രെ പ്രാ​ർ​ഥ​ന​ക്ക്​ ശേ​ഷം 2.30ന് ​നാ​ലാ​ഞ്ചി​റ മാ​ർ ഇ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​ർ കാ​മ്പ​സി​ലെ ലോ​ർ​ഡെ​ൻ ഫൊ​റേ​യ്ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ല്‍ അ​ട​ക്കം ചെ​യ്യു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags