മ​ല​യാ​ളി യു​വ​തി​ക്ക് സ​ഹാ​യ​മേ​കി റാ​ക് കേ​ര​ള സ​മാ​ജ​വും ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​രും

google news
2111831-untitled-1-0000

manappuram 1

റാ​സ​ല്‍ഖൈ​മ: അ​പ​ക​ട​ത്തി​ല്‍പെ​ട്ട് റാ​ക് സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി യു​വ​തി​ക്ക് സ​ഹാ​യ​മേ​കി റാ​ക് കേ​ര​ള സ​മാ​ജ​വും ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​രും. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്ക് മു​ന്നി​ൽ ചി​കി​ത്സ​യും നാ​ട​ണ​യാ​നു​ള്ള വ​ഴി​യും ചോ​ദ്യ ചി​ഹ്ന​മാ​യ ഘ​ട്ട​ത്തി​ലാ​ണ് സാ​ന്ത്വ​ന​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​രെ​ത്തി​യ​ത്.

റാ​ക് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, ആ​രി​ഫ് കു​റ്റ്യാ​ടി, അ​ഷ്റ​ഫ് മാ​ങ്കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​തി​ക്കാ​യി ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കു​ക​യും നാ​ട്ടി​ലെ​ത്തു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​സ്സ​ഹാ​യ​വ​സ്ഥ ആ​ശു​പ​ത്രി-​ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് അ​ധി​കൃ​ത​രെ ധ​രി​പ്പി​ക്കു​ക​യും അ​വ​രു​ടെ പി​ന്തു​ണ യു​വ​തി​ക്ക് ചി​കി​ത്സാ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും നാ​ട്ടി​ല​ത്തൊ​നു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ​യും യു.​എ.​ഇ​യി​ലെ ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​സ​ങ്ങ​ളാ​യി യു.​എ.​ഇ​യി​ലെ ആ​ശു​പ​ത്രി​വാ​സം അ​വ​സാ​നി​പ്പി​ച്ച് യു​വ​തി​യെ ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച​താ​യും നാ​സ​ര്‍ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു