റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ഹാ​ര്‍വെ​സ്റ്റ് ഫെ​സ്റ്റി​വ​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യി

google news
2120412-untitled-1

chungath new advt

റാ​സ​ല്‍ഖൈ​മ: റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ഹാ​ര്‍വെ​സ്റ്റ് ഫെ​സ്റ്റി​വ​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യി. ച​ര്‍ച്ച് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ക്യാ​പ്റ്റ​ന്‍ സെ​യ്ഫ് സാ​ലെം സ​ഈ​ദ് അ​ല്‍ ഖാ​ത്രി, വി​നോ​ദ് ജോ​ര്‍ജ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, കേ​ര​ള അ​ബൂ​ബ​ക്ക​ര്‍, മ​ഞ്ജു​നാ​ഥ് സു​ന്ദ​ര്‍, ഫാ. ​ജോ​യ് മേ​നാ​ച്ചേ​രി, ഫാ. ​മാ​ത്യു കു​രു​വി​ള, സ്റ്റാ​ന്‍ലി തോം​സ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പാ​ച​ക​രാ​ജ, പാ​ച​ക റാ​ണി വി​ജ​യി​ക​ള്‍ക്കും ഷെ​ഫു​മാ​രാ​യ ബി​ജു മാ​ത്യു, ഫൈ​സ​ല്‍, ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. ജെ​റി ജോ​ണ്‍, ബേ​ബി ത​ങ്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ചെ​ണ്ട​മേ​ളം, റെ​ക്റ്റാ​ങ്കി​ള്‍ ബാ​ൻ​ഡ് ന​യി​ച്ച ക​ലാ​വി​രു​ന്ന് തു​ട​ങ്ങി​യ​വ​യും കേ​ര​ളീ​യ രു​ചി​ക​ളോ​ടെ നാ​ട​ന്‍ ത​ട്ടു​ക​ട​ക​ളും പ്ര​വ​ര്‍ത്തി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags