ദു​ബൈ മാ​ള്‍, ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​കം ബ​സ് സ​ര്‍വി​സ് ഏ​ര്‍പ്പെ​ടു​ത്തി റാ​ക്ട

google news
NAT-190830-RTA-launches-new-night-bus-service--improves-other-routes--Read-Only-_16ce2022a07_large

chungath new advt

റാ​സ​ല്‍ഖൈ​മ: വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്ന് ദു​ബൈ മാ​ള്‍, ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​കം ബ​സ് സ​ര്‍വി​സ് ഏ​ര്‍പ്പെ​ടു​ത്തി റാ​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (റാ​ക്ട). ദു​ബൈ റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യു​ടെ​യും ദു​ബൈ മാ​ള്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റാ​ക്ട വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് പു​തി​യ സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​ത്. ഉ​ച്ച​ക്ക് ര​ണ്ടി​നും വൈ​കീ​ട്ട് അ​ഞ്ചി​നു​മാ​ണ് റാ​ക് അ​ല്‍ദൈ​ത്ത് മെ​യി​ന്‍ സ്റ്റാ​ൻ​ഡി​ല്‍ നി​ന്ന്​ ദു​ബൈ മാ​ളി​ലേ​ക്ക്​ സ​ര്‍വി​സ്. രാ​ത്രി ഏ​ഴി​നും 10.30നു​മാ​ണ് ദു​ബൈ മാ​ളി​ല്‍ നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് തി​രി​കെ സ​ര്‍വി​സ്. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് ഒ​രു ബ​സ് സ​ര്‍വി​സാ​ണ് വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലു​ള്ള​ത്. റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്ന് വൈ​കീ​ട്ട് നാ​ലി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 11ന് ​ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് തി​രി​കെ​യും പു​റ​പ്പെ​ടും.

ഇ​രു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും 30 ദി​ര്‍ഹ​മാ​ണ് ഒ​രാ​ള്‍ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. മൂ​ന്ന് വ​യ​സ്സു​വ​രെ കു​ഞ്ഞു​ങ്ങ​ള്‍ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. സ്മാ​ര്‍ട്ട് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും റാ​ക്ട​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യും മു​ന്‍കൂ​ട്ടി പ​ണ​മ​ട​ച്ച് സീ​റ്റ് റി​സ​ര്‍വ് ചെ​യ്യാം. വെ​ബ്സൈ​റ്റി​ല്‍ കൃ​ത്യ​മാ​യ ബ​സ് സ​ര്‍വി​സ് സ​മ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags