വാ​ണി​ജ്യ സാ​ധ്യ​ത പ​ഠി​ക്കാ​ൻ റ​ഷ്യ​ന്‍സം​ഘം റാ​സ​ല്‍ഖൈ​മ​യി​ല്‍

google news
2119711-russia

chungath new advt

റാ​സ​ല്‍ഖൈ​മ: പു​തി​യ വാ​ണി​ജ്യ-​വ്യാ​പാ​ര സാ​ധ്യ​ത​ക​ള്‍ തേ​ടി യു.​എ.​ഇ​യി​ലെ​ത്തി​യ റ​ഷ്യ​ന്‍ പ്ര​തി​നി​ധി​സം​ഘ​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ സ്വീ​ക​ര​ണം. യു.​എ.​ഇ​യു​ടെ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ല്‍ മു​ന്‍നി​ര​യി​ലു​ള്ള റ​ഷ്യ​ക്കു മു​ന്നി​ല്‍ വി​പു​ല​മാ​യ ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളാ​ണ് റാ​ക് ഇ​ക്ക​ണോ​മി​ക് സോ​ണ്‍ (റാ​കി​സ്) അ​വ​ത​രി​പ്പി​ച്ച​ത്. വാ​ണി​ജ്യ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നാ​വ​ശ്യാ​ര്‍ഥം റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ റ​ഷ്യ​ന്‍ സം​ഘ​ത്തി​നു മു​ന്നി​ലാ​ണ് റാ​കി​സ് അ​ധി​കൃ​ത​ര്‍ എ​മി​റേ​റ്റി​ലെ വി​പു​ല ബി​സി​ന​സ് സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍വെ​ച്ച​ത്.

റാ​കി​സി​ന്‍റെ വി​ജ​യ​ഗാ​ഥ റ​ഷ്യ​ന്‍ സം​രം​ഭ​ക​രു​ടെ കൂ​ടി പി​ന്തു​ണ​യി​ലാ​ണെ​ന്ന് റാ​കി​സ് ഗ്രൂ​പ് സി.​ഇ.​ഒ റാ​മി ജ​ല്ലാ​ദ് പ​റ​ഞ്ഞു. നൂ​ത​ന സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍, എ​സ്.​എം.​ഇ​ക​ള്‍ തു​ട​ങ്ങി വ​ലി​യ നി​ര്‍മാ​താ​ക്ക​ള്‍വ​രെ 900ത്തി​ലേ​റെ റ​ഷ്യ​ന്‍ ക​മ്പ​നി​ക​ള്‍ റാ​കി​സി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. റാ​ക് പോ​ര്‍ട്ട്സ്, റാ​ക് പ്രോ​പ്പ​ര്‍ട്ടീ​സ്, അ​ല്‍ മ​ര്‍ജാ​ന്‍ തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍ശി​ച്ച റ​ഷ്യ​ന്‍ പ്ര​തി​നി​ധി​സം​ഘം റാ​സ​ല്‍ഖൈ​മ​യി​ലെ നി​ക്ഷേ​പാ​ന്ത​രീ​ക്ഷ​ത്തെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ള​ര്‍ച്ച​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച​ന​ട​ത്തി. റ​ഷ്യ​യു​ടെ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ല്‍ 12ാമ​ത് സ്ഥാ​ന​ത്തു​ള്ള യു.​എ.​ഇ, മി​ഡി​ലീ​​സ്​​റ്റി​ലെ രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​താ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags