‘സ്മാ​ര്‍ട്ട് ഡ്രൈ​വ​ര്‍ ഇ​ന്‍സ്പെ​ക്ഷ​ന്‍ പ്രോ​ഗ്രാം’ അ​വ​ത​രി​പ്പി​ച്ച് റാ​ക് പൊ​ലീ​സ്

google news
2119703-yuyuyuyuy

chungath new advt

റാ​സ​ല്‍ഖൈ​മ: ‘സ്മാ​ര്‍ട്ട് ഡ്രൈ​വ​ര്‍ ഇ​ന്‍സ്പെ​ക്ഷ​ന്‍ പ്രോ​ഗ്രാം’ അ​വ​ത​രി​പ്പി​ച്ച് റാ​ക് പൊ​ലീ​സ്. ഡ്രൈ​വ​ര്‍ പ​രീ​ക്ഷ ല​ളി​ത​വും സ​മ​യ​ന​ഷ്ട​മി​ല്ലാ​തെ​യും കു​റ്റ​മ​റ്റ​താ​ക്കു​ക​യെ​ന്ന​തു​മാ​ണ് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച സ്മാ​ര്‍ട്ട് സ്ക്രീ​നി​ങ് പ്രോ​ഗ്രാ​മി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വെ​ഹി​ക്കി​ള്‍സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് ലൈ​സ​ന്‍സി​ങ്​ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ സ​ഖ​ര്‍ ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു. റി​സ​ല്‍ട്ടു​ക​ള്‍ ടെ​ക്സ്റ്റ് മെ​സേ​ജ് വ​ഴി സ്മാ​ര്‍ട്ട് സ്ക്രീ​നി​ലെ​ത്തി​ക്കു​ക​യും ഇ​വി​ടെ​നി​ന്ന് ത​ത്സ​മ​യം ഉ​പ​ഭോ​ക്താ​വി​ലേ​ക്കെ​ത്തു​ന്ന​തു​മാ​ണ് പു​തി​യ സ്മാ​ര്‍ട്ട് പ്രോ​ഗ്രാം. വെ​ഹി​ക്കി​ള്‍സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് ലൈ​സ​ന്‍സി​ങ് വ​കു​പ്പ് രൂ​പ​ക​ൽ​പ​ന ചെ​യ്ത നൂ​ത​ന സ്മാ​ര്‍ട്ട് പ്രോ​ഗ്രാം പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി അ​വ​ത​രി​പ്പി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags