ക​ന​ത്ത മ​ഴ​യി​ൽ വാ​ഹ​നം ഒ​ഴു​കി​പ്പോ​യ സം​ഭ​വം; ആ​ർ​ക്കും പ​രി​ക്കി​​ല്ല

google news
Dubai

chungath new advt

ഫു​ജൈ​റ: ക​ന​ത്ത മ​ഴ​യി​ൽ വാ​ദി​യി​ലൂ​ടെ വാ​ഹ​നം ഒ​ഴു​കി​പ്പോ​യി. ഫു​ജൈ​റ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ ഫു​ജൈ​റ പൊ​ലീ​സ്​ പി​ന്നീ​ട്​ അ​റി​യി​ച്ചു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ഴ​യി​ൽ നി​റ​ഞ്ഞ വാ​ദി​ക​ളി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും അ​പ​ക​ട സാ​ധ്യ​ത​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക്​ 2000 ദി​ർ​ഹം പി​ഴ​യും 23 ബ്ലാ​ക്ക്​ പോ​യ​ന്‍റു​ക​ളും 60 ദി​വ​സം വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags