യുനൈറ്റഡ് മാറഞ്ചേരിയുടെ വാർഷിക കലാവേദിയായ നാട്ടൊരുമ സീസൺ -2 സംഘടിപ്പിച്ചു

അജ്മാന്: യുനൈറ്റഡ് മാറഞ്ചേരിയുടെ വാർഷിക കലാവേദിയായ നാട്ടൊരുമ സീസൺ -2 സംഘടിപ്പിച്ചു. പരിപാടിയിൽ മാറഞ്ചേരി പഞ്ചായത്തിൽ നിന്നുള്ള യു.എ.ഇ പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കഥകളി വേഷവും തിരുവാതിര കളിയും ഘോഷയാത്രയും സംഗീത നിശയും റോക്ക് മ്യൂസിക്കും അടക്കം വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി.
ചടങ്ങിൽ പ്രസിഡന്റ് യാസിർ അബ്ദുൽ കരീം അധ്യക്ഷനായി. ജനറൽ സെക്രട്ടറി വിജീഷ് സ്വാഗതം ആശംസിച്ചു. ചീഫ് കോഓഡിനേറ്ററും നാട്ടൊരുമയുടെ കൺവീനറുമായ മനോജ് ഇളമന, പ്രോഗ്രാം ചെയർമാൻ ഗിരീഷ് ചേന്നംകുളത്ത് തുടങ്ങിയവർ ആശംസ നേർന്നു. മുരളീധരൻ നന്ദി പറഞ്ഞു. നടി ജ്യോതി കൃഷ്ണ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഗായകൻ അക്ബർ ഖാൻ ലീഡ് സിങ്ങറായ നാട്ടൊരുമയിൽ, ഗായിക സുമി അരവിന്ദ്, സുചിത്ര ഷാജി തുടങ്ങിയവർക്കൊപ്പം ശിവ സാഗർ നയിച്ച ബാൻഡ് ടീമും അണിനിരന്നു. ചടങ്ങിൽ ഹമീദ് കലാഭവന്‍ സ്നേഹാദരവ് ഒരുക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു