വൃത്തിഹീനമായ സാഹചര്യം; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു; 685 സ്ഥാപനങ്ങള്‍ക്ക് പിഴ

food
 

ഫുജൈറ: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്ത 40 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്‍ട്രോള്‍ വകുപ്പ് മേധാവി ഫാത്തിമ മക്‌സ പറഞ്ഞു. 

അതേസമയം, 685 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍  പിടിച്ചെടുത്തതായും അവര്‍ പറഞ്ഞു.