വെള്ളം പുസ്തകമായി പ്രകാശനം ചെയ്യും; ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അതിഥിയായി നടന്‍ ജയസൂര്യ

jayasurya
 

41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അതിഥിയായി നടന്‍ ജയസൂര്യ. ഇന്ന് രാത്രി എട്ടിന് എക്സ്പോ സെന്ററില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ ജയസൂര്യ പങ്കെടുക്കും.ഇത്തവണ പുസ്തകമേളയില്‍ അതിഥിയായി എത്തുന്ന ഏക മലയാള ചലച്ചിത്രതാരം കൂടിയാണ് ജയസൂര്യ. 

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിന്റെ തിരക്കഥയാണ് പുസ്തകമായി പ്രകാശനം ചെയ്യുന്നത്. നടനെ കൂടാതെ ജി പ്രജേഷ് സെന്‍, യഥാര്‍ത്ഥ കഥാപാത്രമായ മുരളിദാസ് നമ്പ്യാര്‍ എന്നിവരും ചടങ്ങിനെത്തും. ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. വിവിധയിടങ്ങളില്‍ നിന്നായി മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച ഗായകന്‍ തുടങ്ങിയ  വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ ചിത്രം നേടിയെടുത്തിരുന്നു. പ്രജേഷ് സെന്നിന്റെ ഒടുവിലത്തെ കൂട്ട് എന്ന മലയാളം പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷയും ചടങ്ങില്‍ പ്രകാശനം ചെയ്യുന്നുണ്ട്. പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിയുടെ ജീവിത കഥയാണ് പുസ്തകത്തിന്റെ പ്രമേയം. നടന്‍ ജയസൂര്യയാണ പുസ്തകം പ്രകാശനം ചെയ്യുക.