ലഹരിമരുന്ന് കടത്ത്; ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ

google news
3
കുവൈത്തിൽ ലഹരിമരുന്ന് കടത്ത് കേസിൽ പ്രതിയായ ഇന്ത്യക്കാരനെ തൂക്കിലേറ്റാൻ വിധിച്ച് ക്രിമിനൽ കോടതി. വിപണിയിൽ 11,000(28 ലക്ഷത്തിലധികം രൂപ) ദിനാർ വിലയുള്ള ലഹരിമരുന്നാണ് ഇയാൾ കടത്തിയത്. കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യൻ രാജ്യത്ത് നിന്നും പോസ്റ്റൽ മാർഗമാണ് ലഹരിമരുന്ന് അടങ്ങിയ പാർസൽ കുവൈത്തിലെത്തിച്ചത്. ഒരു കിലോയിലേറെ ഹാഷിഷ് കുവൈത്തിലെത്തിച്ചതായും ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചിരുന്നു. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി.

Tags